Thursday, 8 March 2012
ഭാരമില്ലാത്ത മനുഷ്യന്‍
ഞാന്‍ വെറുതെ ഒഴുകുകയാണ് ..
ഒരു പൊങ്ങുതടി
പോലെ ശരീരത്തിന്‍റെ ഭാരം
നഷ്ടപ്പെട്ടിരിക്കുന്നു.
ഓളങ്ങള്‍ക്കൊപ്പം എവിടെക്കെന്നറിയാതെ
ഞാന്‍ ഒഴുകുകയാണ്.
മങ്ങിമറയുന്ന കാഴ്ചയില്‍ എനിക്കൊപ്പം
ഒഴുകുന്ന ആരെയും ഞാന്‍ കണ്ടില്ല.
എന്‍റെ ശരീരം തണുത്തുമരവിച്ചിരിക്കുന്നു ..
വിരലുകളില്‍ സൂചിമുനകള്‍ പോലെ എന്തോ
തറക്കുന്നു..പച്ചപ്പായലിന്റെ ദുര്‍ഗന്ധം...
എനിക്കു ഓക്കാനം വരുന്നത് പോലെ തോന്നി.
ചില മീനുകള്‍ എന്‍റെ ദേഹത്ത് കൊതിനോക്കുന്നു.
ശരീരത്തില്‍ നിന്നും മാംസം അടര്‍ന്ന് പോകുന്നത്
പോലെ തോന്നി.
അപ്പോള്‍ ആരൊക്കെയോ പിറുപിറുക്കുന്നു.
മനുഷ്യ ശബ്ദം..വള്ളക്കാര്‍..
എന്നെ തുഴകൊണ്ടു തള്ളിനീക്കി വിട്ടു.
അപ്പോള്‍ ഒഴുക്കിന് ശക്തി കൂടി..
ഞാന്‍ വേഗത്തിലോഴുകുന്നത് പോലെ തോന്നി..
പിന്നെ ..ഞാന്‍ അഗാധമായ ഗര്‍ത്തത്തിലേക്ക് വീണു..
അതൊരു വെള്ളച്ചാട്ടമായിരുന്നോ?..
പക്ഷേ..ഞാന്‍ ആദ്യമായി ശ്വാസത്തിനായി പിടഞ്ഞപ്പോലെ
എനിക്കു തോന്നിയില്ല.
കാരണം...എന്‍റെ ശ്വാസം എപ്പോഴേ പോയിരിക്കുന്നു.
വെള്ളത്തിലെ മായകാഴ്ചകള്‍ കണ്ടു ഞാന്‍
ഭയന്നില്ല ,..കാരണം. എന്‍റെ കാഴ്ചകള്‍ മങ്ങിയിരുന്നു..
ഉയരത്തില്‍ നിന്നും വീണിട്ടും ഞാന്‍ താന്നുപോയില്ല .
കാരണം..എന്‍റെ ശരീരം പൊങ്ങുതടിപോലെ
ഭാരം കുറഞ്ഞതായിരുന്നു.
ഞാന്‍ വീണ്ടും ഒഴുകികൊണ്ടേയിരുന്നു.
Subscribe to:
Post Comments (Atom)
nannayitundu ...
ReplyDeletethanks..
ReplyDelete